''ഓരോ അമ്മമാർക്കും ഓരോ കുടുംബങ്ങൾക്കും നീ ഇപ്പോൾ മകൻ ആണ് കൂടപ്പിറപ്പാണ്,പറ്റില്ലടോ നിന്നെ വിട്ട് കൊടുക്കാൻ'';വേദനയായി അർജുനെക്കുറിച്ചുള്ള കുറിപ്പ്

ഒരു തവണപോലും നേരിൽ കണ്ടിട്ടില്ലാത്ത അർജുനായി കേരളം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.അത്ഭുതങ്ങൾ സംഭവിക്കട്ടെയെന്നാണ് എല്ലാവരും ആ​ഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും.ഇതിനിടെയാണ്  അർജുനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

author-image
Greeshma Rakesh
New Update
arjun short note

heart touching short note about arjun

Listen to this article
0.75x 1x 1.5x
00:00 / 00:00

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായുള്ള തിരച്ചിൽ 11ാം ദിവസവും തുടരുകയാണ്.​ഗം​ഗാവലി പുഴയുടെ അടിത്തട്ടിലുള്ള ലോറി അർജുൻറേത് തന്നെയെന്ന് ദൗത്യസംഘം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്.എന്നാൽ ഇതുവരെ ലോറി പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.പുഴയിലെ ശക്തമായ അടിയൊഴുക്കും കാലാവസ്ഥയുമാണ് ദൗത്യത്തിന് വെല്ലുവിളി.കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ സാധിക്കൂ.

ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്. കനത്ത മഴയാണ് നിലവിൽ സ്ഥലത്തുള്ളത്.ഒരു തവണപോലും നേരിൽ കണ്ടിട്ടില്ലാത്ത അർജുനായി കേരളം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.അത്ഭുതങ്ങൾ സംഭവിക്കട്ടെയെന്നാണ് എല്ലാവരും ആ​ഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും.ഇതിനിടെയാണ്  അർജുനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

കുറിപ്പിന്റെ പൂർണരൂപം :

വെറും 10 ദിവസത്തെ പരിചയം മാത്രമേ ഉള്ളു അർജുൻ നിന്നോട് - അതിനു മുന്നേ ഒരിക്കലും ഞാൻ കണ്ടിട്ടോ അല്ലേൽ കേട്ടിട്ടോ ഇല്ല നിന്നെ പറ്റി. പക്ഷേ, ഈ പത്തു ദിവസം കൊണ്ട് നീ എന്റെ ആരൊക്കെയോ ആയി എന്നതാണ് സത്യം. ഓരോ നിമിഷവും മനസ്സിൽ നിന്റെ മുഖം മാത്രമാണ്. നിന്റെ ചിന്തകളാണ്. പ്രാർത്ഥിക്കാൻ മാത്രമേ കഴിയു. ഓരോ നിമിഷവും അതുണ്ട്. പ്രിയപ്പെട്ടവനെ നീ ഒന്ന് മടങ്ങി വരാൻ അത്രമേൽ ആഗ്രഹിക്കുന്നുണ്ട്. ഇനിയുള്ള മണിക്കൂറുകൾ ഓരോ മലയാളിക്കും പ്രതീക്ഷയുടെ മിനിറ്റുകൾ ആണ്. വെള്ളത്തിന്റെ അടിയിൽ ആ പുഴയിൽ ഒരു മനുഷ്യന് 10 ദിവസം ജീവനോടെ ഇരിക്കാൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുന്നില്ല.

എനിക്ക് എന്ന് അല്ല ലോകത്ത് ആർക്കും അത് വിശ്വസിക്കാൻ പറ്റില്ല അങ്ങനെ. പക്ഷേ കോടികണക്കിന് വരുന്ന ആളുകളുടെ പ്രാർത്ഥന ഒരുപക്ഷെ ദൈവം കേൾക്കാതെ ഇരിക്കില്ല എന്ന ആത്മവിശ്വാസം മാത്രമാണ് ഇപ്പോൾ എനിക്ക് ഉള്ളത്. ഓരോ മലയാളിയുടെയും മനസ്സിൽ ഈ നിമിഷവും അർജുനെ നീ ഒരു ചിരിയോടെ മുകളിലേക്ക് വരും എന്നുള്ള പ്രതീക്ഷയാണ് ഉള്ളത്. കാരണം നിന്നെ അത്രമേൽ ഈ നാട് ഇപ്പോൾ സ്നേഹിക്കുന്നുണ്ട്. അതിനായി അങ്ങനെ വിശ്വസിക്കാനായി ഓരോ ആളുകളും ഭാരത് ബെൻസ് എന്ന വാഹനത്തെയും അതിന്റെ ഗുണങ്ങളെ പറ്റിയും സ്വയം പറയുകയാണ്.

വേറെ ഒന്നിനും അല്ല ഒരു ആത്മവിശ്വാസം സ്വയം കിട്ടാൻ അവർ ഓരോരുത്തരും ഓരോ കഥകൾ ചിന്തിച്ചു കൂട്ടുകയാണ്. നിന്റെ മടങ്ങി വരവ് മാത്രം ആഗ്രഹിക്കുന്ന ഒരു ജനതയ്ക്ക് അങ്ങനെ ചിന്തിക്കാൻ പറ്റു. എല്ലാം നിന്നോട് ഉള്ള സ്നേഹം.  പുറത്തു പോയാൽ പോലും നിന്റെ പേര് പറഞ്ഞു കണ്ണ് നിറഞ്ഞ് നിൽക്കുന്ന എത്രയോ അമ്മമാർ. 

ഒരു മകനെ കാണാതായ വേദനയോടെ അവര് ഈ പത്താം ദിവസവും പറയുന്നത് എസി വണ്ടി ആണ് അതിനുള്ളിൽ ഇരുന്നാൽ നിനക്ക് ഒന്നും പറ്റില്ല എന്ന്. എന്റെ മക്കൾ സ്കൂൾ വിട്ടു വന്നവാട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് അർജ്ജുൻ ഏട്ടന്റെ കാര്യം എന്തായി? അപ്പോൾ എന്റെ മനസ്സ് പിടയും. തിരിച്ചുകിട്ടും എന്തായാലും അർജ്ജുനനെ ഏട്ടനെ നമുക്ക് തിരിച്ചു കിട്ടും എന്ന് പറഞ്ഞു സമാധാനിപ്പിക്കും. എല്ലാം എന്ത് ചെയ്യാൻ പറ്റും. 

എന്താണ് അവരോട് ഒക്കെ പറയുക അത്രമേൽ നീ ആരൊക്കെയോ ആണ് ഇപ്പോൾ. ഓരോ അമ്മമാർക്കും ഓരോ കുടുംബങ്ങൾക്കും നീ ഇപ്പോൾ മകൻ ആണ് കൂടപ്പിറപ്പാണ്. ആ സ്നേഹം ഈ പത്തു ദിവസം കൊണ്ട് പല സ്ഥലങ്ങളിലും വച്ചു നിന്റെ പേര് പറഞ്ഞു പൊട്ടികരയുന്നവരെ നേരിൽ കണ്ടു. 

അവരുടെ ഒക്കെ ആഗ്രഹം പോലെ അവരുടെ ഒക്കെ പ്രതീക്ഷകൾ പോലെ എന്റെ കൂടപ്പിറപ്പേ നീ തിരികെ വരണം. നിന്നെ ഒന്ന് കാണാൻ ചിരിക്കുന്ന മുഖത്തോടെ നിന്നെ ഒന്ന് നേരിൽ കാണാൻ അത്രമേൽ ആഗ്രഹം ഇപ്പോളുണ്ട്. പറ്റില്ലടോ നിന്നെ വിട്ട് കൊടുക്കാൻ. നീ എന്റെ ആരും ആരുന്നില്ല പക്ഷെ ഇപ്പോൾ നീ എന്റെ ആരൊക്കെയോ ആണ്. മനസ്സിന്റെ വേദനകൾ അടക്കി പിടിച്ചുകൊണ്ട്... 

landslide Arjun search epass karnataka arjun