രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകൾ വിജയം

രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. സങ്കീർണമായ അവസ്ഥകളിൽ ഈ രക്തക്കുഴൽ വീർത്ത് പൊട്ടി മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം സങ്കീർണമായ അവസ്ഥകളിൽ ഫലപ്രദമായ നൂതന ശസ്ത്രക്രിയാ രീതികളാണ് കോട്ടയം മെഡിക്കൽ കോളേജ് വിജയിപ്പിച്ചത്.

author-image
Prana
New Update
heart
Listen to this article
0.75x 1x 1.5x
00:00 / 00:00

രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസംസബ്ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയിൽ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നൽസ് ഓഫ് തൊറാസിക് സർജറികാർഡിയോ തൊറാസിക് ആൻഡ് വാസ്‌ക്കുലാർ ടെക്‌നിക്‌സ് എന്നീ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഹൃദയ ശസ്ത്രക്രിയാ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. സങ്കീർണമായ അവസ്ഥകളിൽ ഈ രക്തക്കുഴൽ വീർത്ത് പൊട്ടി മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം സങ്കീർണമായ അവസ്ഥകളിൽ ഫലപ്രദമായ നൂതന ശസ്ത്രക്രിയാ രീതികളാണ് കോട്ടയം മെഡിക്കൽ കോളേജ് വിജയിപ്പിച്ചത്. അപൂർവമായി ഹൃദയത്തിനുണ്ടാകുന്ന സങ്കീർണമായ അവസ്ഥയായ സബ് മൈട്രൽ അന്യൂറിസത്തിന്റെ ചികിത്സയ്ക്കായി ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം ശസ്ത്രക്രിയയാണ് നടത്തിയത്. ഹൃദയം നിർത്തിവെച്ച ശേഷം ഹൃദയം തുറന്ന് സങ്കീർണമായ ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തിരുന്നത്. എന്നാൽ എക്കോകാർഡിയോഗ്രാഫിയുടെ സഹായത്തോടെഹൃദയം നിർത്തി വയ്ക്കാതെമിടിക്കുന്ന ഹൃദയത്തിൽ പുറത്തുനിന്ന് ശസ്ത്രക്രിയ നടത്തുന്ന നൂതന രീതിയാണ് അവലംബിച്ചത്. ഈ രീതിയിലൂടെ ഹൃദയം പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ശസ്ത്രക്രിയ നടത്താൻ കഴിയുന്നത് മൂലം അപകട സാധ്യതകൾ കുറയുകയുംശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാകുകയും ചെയ്യുന്നു.

കൈയിലേക്കും തലച്ചോറിലേക്കും രക്തം എത്തിക്കുന്ന രക്തക്കുഴലിനുള്ള സങ്കീർണമായ വീക്കമായ സബ്ക്ലേവിയൻ അർട്ടറി അന്യൂറിസത്തിനും നൂതന ചികിത്സാ രീതി വികസിപ്പിച്ചെടുത്തു. മുൻവശത്തെ മാറെല്ലും വാരിയെല്ലുകളും തുറന്നാണ് പരമ്പരാഗതമായി ശസ്ത്രക്രിയ നടത്തിയിരുന്നത്. എന്നാൽ ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ നടത്തുന്നതാണ് പുതിയ രീതി. ഇത് മൂലം ശസ്ത്രക്രിയയുടെ ദൈർഘ്യം കുറയ്ക്കാനും രക്തനഷ്ടം കുറയ്ക്കാനും സാധിക്കുന്നു. മാത്രമല്ല രോഗിയുടെ ആരോഗ്യം പെട്ടെന്ന് മെച്ചപ്പെടുകയും ചെയ്യുന്നു.

അതിസങ്കീർണമായ ഹൃദയ ശസ്ത്രക്രിയകളിൽ വിജയം കൈവരിച്ച ഈ നൂതന രീതികൾപരമ്പരാഗത ഹൃദയ ശസ്ത്രക്രിയാ രീതികളിൽ നിന്നും വലിയ മുന്നേറ്റമാണ്. ലോകത്ത് അത്യപൂർവമായി മാത്രം കാണുന്ന ക്യൂട്ടിസ് ലാക്സ തൊറാസിക് അയോർട്ടിക് അന്യൂറിസം എന്ന ജനിതക രോഗത്തിനുള്ള സങ്കീർണ ശസ്ത്രക്രിയ വിജയകരമാക്കി കാർഡിയോതൊറസിക് വിഭാഗം കഴിഞ്ഞ വർഷവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.     

കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവിയുംആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ഡോ. മഞ്ജുഷ എൻ. പിള്ളഡോ. വീണ വാസുദേവ്ഡോ. ദിനേശ് കുമാർഡോ. നൗഫൽഡോ. നിതീഷ്ഡോ. വിനീത എന്നിവരുടെ സംഘമാണ് അതിസങ്കീർണമായ ഹൃദയ ശസ്ത്രക്രിയകളിൽ നവീന രീതികൾ അവലംബിച്ച് വിജയകരമാക്കിയത്. ഇവിടെ നടക്കുന്ന ഗവേഷണങ്ങൾസാധാരണ രോഗികൾക്ക് ഫലപ്രദമായ നൂതന ചികിത്സ ഉറപ്പുവരുത്തുകയും ചികിത്സാ ചെലവ് കുറക്കുകയും ചെയ്യുന്നു.

Health Blood Transfution