മെഡിക്കൽ കോളേജിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം;അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശം.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രിയുടെ നിർദേശം.

author-image
Greeshma Rakesh
New Update
medical-college-lift-incident

tvm medical college lift incident

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശം.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രിയുടെ നിർദേശം.

സിപിഐ തിരുമല ലോക്കൽ സെക്രട്ടറി തിരുമല രവിയാണ് രണ്ട്ദിവസം ലിഫ്റ്റിൽ കുടുങ്ങി കിടന്നത്. ശനിയാഴ്ച നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു  രവി.ഇതിനിടെയാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയപ്പോഴായിരുന്നു രവി ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞത്. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിൽ ലിഫ്റ്റിലാണ് കുടുങ്ങിയത്.

രവിയെ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് രവി ലിഫ്റ്റിൽ കുടുങ്ങിയത്. ഫോൺ ലിഫ്റ്റിൽ വീണ് പൊട്ടിയിരുന്നു. ഇതിനാൽ ആരെയും വിളിക്കാൻ സാധിച്ചില്ല. കാണാതായപ്പോൾ വീട്ടിൽ നിന്ന് ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന്  ഇന്നലെ രാത്രി ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു.

തലനാരിഴയ്ക്കാണ് ജീവൻ തിരുച്ചുകിട്ടിയതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ കുടുങ്ങിയ രവി പറഞ്ഞു.താൻ പല തവണ അലാറം അടിച്ചിട്ടും ആരും എത്തിയില്ലെന്ന് രവി പ്രതികരിച്ചു. വസ്ത്രത്തിൽ മലമൂത്രവിസർജനം ചെയ്തു. മരിച്ചുപോകുമായിരുന്നു. എന്തോ ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്.ഇനി ആർക്കും ഇത് സംഭവിക്കാൻ പാടില്ലെന്ന് രവിയുടെ മകനും പ്രതികരിച്ചു. പലതവണ അലാറം അടിച്ചിട്ടും ആരും എത്തിയില്ല. തകരാറായ ലിഫ്റ്റിലേക്ക് ആരും തിരിഞ്ഞുനോക്കിയില്ല. തന്റെ അച്ഛന് സംഭവിച്ചത് ഇനി ആർക്കും സംഭവിക്കരുതെന്നും മകൻ ഹരിശങ്കർ പറഞ്ഞു.

 

Thiruvananthapuram Medical College veena george