കൊച്ചി : ലോകപ്രശസ്ത ടെക് കമ്പനിയായ എച്ച്.സി.എൽ ടെക് കേരളത്തിൽ അവരുടെ ആദ്യ യൂണിറ്റ് കൊച്ചിയിൽ ആരംഭിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ഇൻഫോപാർക്ക് സി ഇ ഒ പ്രശാന്ത് കുരുന്തിൽ, കമ്പനിയുടെ കോർപ്പറേറ്റ് വൈസ് പ്രസിഡൻ്റും എഞ്ചിനീയറിങ്ങ് - ആർ&ഡി വിഭാഗം തലവനുമായ ഹരി സാദരഹള്ളി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
കൊച്ചി ഇൻഫോപാർക്കിൽ ആരംഭിച്ചിരിക്കുന്ന യൂണിറ്റിൽ നിന്ന് ലോകത്തിലെ തന്നെ പ്രമുഖ ഓട്ടോമൊബൈൽ, സെമികണ്ടക്ടർ, മെഡിക്കൽ മേഖലയിലെ കമ്പനികൾക്കും മറ്റ് വ്യവസായങ്ങൾക്കും ആവശ്യമായ എഞ്ചിനീയറിങ്ങ് സഹായങ്ങളും R&D സഹായങ്ങളും ലഭ്യമാക്കും. 60ലധികം രാജ്യങ്ങളിലായി 2,18,000 ജീവനക്കാരുള്ള കമ്പനി കേരളം മുന്നോട്ടുവെക്കുന്ന നൂതന വ്യവസായ മേഖലകളിലെല്ലാം സഹായം ലഭ്യമാക്കാൻ സാധിക്കുന്ന യൂണിറ്റാണ് കേരളത്തിൽ ആരംഭിച്ചിരിക്കുന്നത്.
എച്ച്.സി.എൽ ടെക് കൊച്ചിയിൽ പ്രവർത്തനം തുടങ്ങി
60ലധികം രാജ്യങ്ങളിലായി 2,18,000 ജീവനക്കാരുള്ള കമ്പനി കേരളം മുന്നോട്ടുവെക്കുന്ന നൂതന വ്യവസായ മേഖലകളിലെല്ലാം സഹായം ലഭ്യമാക്കാൻ സാധിക്കുന്ന യൂണിറ്റാണ് കേരളത്തിൽ ആരംഭിച്ചിരിക്കുന്നത്.
New Update