കേരളത്തിൽ ഹർത്താൽ; കെഎസ്ആർടിസി ബസുകൾ ഓടും; സ്‌കൂളുകൾ പ്രവർത്തിക്കും; സംരക്ഷണം ഉറപ്പ് നൽകി പൊലീസ്

കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. അതേസമയം, സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

author-image
Anagha Rajeev
New Update
harthal
Listen to this article
0.75x 1x 1.5x
00:00 / 00:00

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ദളിത്, ആദിവാസി സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. കേരളത്തിൽ പൊതു ഗതാഗതത്തെയും സ്‌കൂളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെയും ഹർത്താൽ ബാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

വാഹനങ്ങൾ തടയാനും പൊതുഗതാഗത സംവിധാനങ്ങളെ തടസപ്പെടുത്താനും അനുവദിക്കില്ല. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. അതേസമയം, സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചോ, നിർബന്ധിച്ചോ ജനജീവിതം തടസപ്പെടുത്തില്ല. യാതൊരു അക്രമപ്രവർത്തനങ്ങളും നടത്താൻ പാടില്ലന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണ സമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗൾ കച്ഛി, ദളിത് സാംസ്‌കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാന സഭ എന്നീ സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്.

സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആമിയും വിവിധ ദളിത് – ബഹുജൻ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ നടത്തുന്നത്. 

hartal