വയനാടിന് സഹായവുമായി ജില്ലയിലെ ഹരിതകർമ്മസേന അംഗങ്ങളും

 തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിനു ചേരാനെല്ലൂർ കൺസോർഷ്യം പ്രസിഡന്റ് സുമതി കുമാരൻ, കൊച്ചിൻ കോർപ്പറേഷൻ കൺസോർഷ്യം പ്രസിഡന്റ് ശാരദ മണി, രമ്യ എം.ഡി എന്നിവർ ചേർന്ന് കൈമാറി.

author-image
Shyam Kopparambil
New Update
11
Listen to this article
0.75x 1x 1.5x
00:00 / 00:00

തൃക്കാക്കര: വയനാടിന്  സഹായവുമായി   ജില്ലയിലെ ഹരിതകർമ്മസേന അംഗങ്ങളും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ 27 തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേന കൺസോർഷ്യo വഴി ശേഖരിച്ച 80,651 രൂപ  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിനു ചേരാനെല്ലൂർ കൺസോർഷ്യം പ്രസിഡന്റ് സുമതി കുമാരൻ, കൊച്ചിൻ കോർപ്പറേഷൻ കൺസോർഷ്യം പ്രസിഡന്റ് ശാരദ മണി, രമ്യ എം.ഡി എന്നിവർ ചേർന്ന് കൈമാറി. കാക്കനാട് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ

അഡ്വ.പി.വി ശ്രീനിജൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എ൯.എസ്.കെ ഉമേഷ് , കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ റെജീന, നവ കേരള മിഷൻ കോഡിനേറ്റർ രഞ്ജിനി, കുടുംബശ്രീ  ഡി.പി.എം അജിത്  എന്നിവർ പങ്കെടുത്തു.

Vayanad CM Pinarayi