ഹരിപ്പാട് സിപിഎമ്മില്‍ കൂട്ടരാജി; 36 അംഗങ്ങള്‍ രാജിവച്ചു

രാജിക്കത്ത് നല്‍കിയവരില്‍ പാര്‍ട്ടി ഭരിക്കുന്ന കുമാരപുരം പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടുന്നു. പാര്‍ട്ടി ഭരിക്കുന്ന കുമാരപുരം സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടപടി.

author-image
Prana
New Update
c
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹരിപ്പാട് സിപിഎമ്മില്‍ കൂട്ടരാജി. കുമാരപുരത്തെ 36 സിപിഎം അംഗങ്ങളാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കും രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് നല്‍കിയവരില്‍ പാര്‍ട്ടി ഭരിക്കുന്ന കുമാരപുരം പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടുന്നു. പാര്‍ട്ടി ഭരിക്കുന്ന കുമാരപുരം സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടപടി.
ബാങ്കിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഏരിയ കമ്മിറ്റി അംഗം ബിജു പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെങ്കിലും ഹരിപ്പാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ പരാതി നല്‍കിയ ബിജുവിനെ ഒഴിവാക്കുകയായിരുന്നു. പിന്നീട് ഉള്‍പ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും വാക്കുപാലിച്ചിരുന്നില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചയും നടന്നില്ല ഇതുമായി ബന്ധപ്പെട്ടാണ് അംഗങ്ങള്‍ രാജിക്കത്ത് നല്‍കിയത്. ജില്ലയില്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് ഹരിപ്പാട് പ്രശ്‌നങ്ങള്‍ രൂക്ഷമായത്.
കായംകുളത്തും ബ്രാഞ്ചിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കിയിരുന്നു. കായംകുളം പുള്ളിക്കണക്ക് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ മാവേലി സ്‌റ്റോര്‍ ബ്രാഞ്ച് കമ്മിറ്റിയിലെ 14 അം?ഗങ്ങളില്‍ 12 പേരാണ് കഴിഞ്ഞ ദിവസം രാജിവച്ചത്.

 

alappuzha resignation cpm kerala