കൊച്ചി : പ്രകാശ് ജാവേദ്കറുമായുള്ള ഇ.പി. ജയരാജൻറെ കൂടികാഴ്ച്ചയ്ക്കെതിരായ ശിവനെയും, പാപിയേയും ചേർത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ നടൻ ഹരീഷ് പേരടി രംഗത്ത്.മറ്റു മതങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാൻ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും ശിവൻ,പാപി,ഹരിചന്ദ്രൻ തുടങ്ങിയവ ഉപയോഗിച്ചതെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
ഹരീഷ് പേരടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മറ്റു മതങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാൻ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും..ശിവൻ,പാപി,ഹരിചന്ദ്രൻ..ഉദാഹരണങ്ങളിൽ പോലും എന്തൊരു മതേതരത്വം. .ഒരാളെ അപമാനിക്കാൻ കോലോത്തരം,ഇല്ലത്തരം എന്ന പദങ്ങളുണ്ടായിട്ടും സവർണ്ണരോടുള്ള ആ അടിമത്വം കാരണം ചെറ്റത്തരം എന്ന പദം ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വർഗ്ഗവിരുദ്ധതയും യഥേഷ്ടം..പ്രിയപ്പെട്ട മാർക്സ് മുത്തപ്പാ നിങ്ങൾക്ക് എവിടെയോ പിഴച്ചില്ലെ?..അത് നിങ്ങളുടെ മാത്രം പ്രശ്നമല്ല..ആശയ വിരുദ്ധരായിരിക്കും എപ്പോഴും അനുയായികൾ അഥവാ അടിമകൾ...