വെളിപ്പെടുത്തൽ വൈകിയതിൽ കുറ്റബോധം; ജെസ്‌ന തിരോധാനക്കേസിൽ മുൻ ലോഡ്ജ് ജീവനക്കാരി

മുണ്ടക്കയത്തുള്ള ലോഡ്ജിൽ ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടെന്നായിരുന്നു മുൻ ജീവനക്കാരി പറഞ്ഞത്. യുവാവിനൊപ്പം 102-ാം നമ്പർ മുറിയിൽ താമസിച്ചിരുന്നു. പല്ലിൽ കമ്പിയിട്ടതാണ് ജെസ്നയെന്ന് സംശയിക്കാൻ കാരണം. 

author-image
Anagha Rajeev
New Update
jasma james
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിൽ പറയാനുള്ളത് എല്ലാം സിബിഐയോട് പറഞ്ഞു. വെളിപ്പെടുത്തൽ നടത്തി മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരി. ലോഡ്ജ് ഉടമയുമായുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്താനുള്ള കാരണമെന്നും വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധമുണ്ടെന്നും അവർ പറഞ്ഞു‌. രണ്ടര മണിക്കൂർ സമയമെടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ജെസ്നയെ ലോഡ്ജിൽ കണ്ടതായി ഇവർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

മുണ്ടക്കയത്തുള്ള ലോഡ്ജിൽ ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടെന്നായിരുന്നു മുൻ ജീവനക്കാരി പറഞ്ഞത്. യുവാവിനൊപ്പം 102-ാം നമ്പർ മുറിയിൽ താമസിച്ചിരുന്നു. പല്ലിൽ കമ്പിയിട്ടതാണ് ജെസ്നയെന്ന് സംശയിക്കാൻ കാരണം. 

എന്നാൽ, ജീവനക്കാരിയുടെ വാദം തള്ളി ലോഡ്ജ് ഉടമ രം​ഗത്തുവന്നിരുന്നു. ആരോപണമുയർത്തിയ സ്ത്രീ ലോഡ്ജിൽ ലൈംഗിക തൊഴിൽ നടത്തിയിരുന്നു . ഇത് എതിർത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണമെന്നും ഉടമ ബിജു പറഞ്ഞു. 2018 മാർച്ച് 22നാണ് പത്തനംതിട്ട മുക്കൂട്ടുതറയിൽനിന്ന് ജസ്നയെ കാണാതായത്.

Jasna missing case Jasna James