New Update
തൃശൂര്‍: നഗരത്തിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രത്തിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റെയ്ഡ് തുടരുന്നു. കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണമാണ് ഇതുവരെ പിടിച്ചെടുത്തത്. പരിശോധന തുടരുമെന്നാണ് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ അറിയിച്ചത്. 5 വര്‍ഷത്തെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്.
സംസ്ഥനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. സംസ്ഥാനത്തെ പല സ്ഥലങ്ങളില്‍ നിന്നും 700ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുന്നു. അനധികൃതമായി കൈവശം വച്ച സ്വര്‍ണാഭരണങ്ങളും രേഖകളുമാണ് കണ്ടെത്തിയത്.
സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്നാണ് റെയിഡിന്റെ പേര്.