വീട്ടുപറമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തി വില്‍പ്പന; 54കാരന്‍ പിടിയില്‍

പാറശാല സ്വദേശിയായ ശങ്കറാണ് (54) വീട്ടുപറമ്പില്‍ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികളുമായി പിടിയിലായത്. മൂന്ന് മീറ്റര്‍ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും ഈ ചെടികളില്‍ നിന്നും വെട്ടി ഉണക്കിയെടുത്ത 150 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

author-image
Prana
New Update
ganja new

പാറശാലയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി വിളവെടുത്ത് കച്ചവടം നടത്തിയ ആളെ എക്‌സൈസ് പിടികൂടി. പാറശാല സ്വദേശിയായ ശങ്കറാണ് (54) വീട്ടുപറമ്പില്‍ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികളുമായി പിടിയിലായത്. മൂന്ന് മീറ്റര്‍ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും ഈ ചെടികളില്‍ നിന്നും വെട്ടി ഉണക്കിയെടുത്ത 150 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
അമരവിള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.എന്‍ മഹേഷിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. ഇന്‍സ്‌പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ(ഗ്രേഡ്) ജസ്റ്റിന്‍ രാജ്, ഗോപകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ വിപിന്‍ സാം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിന്റോ രാജ്, അഖില്‍.വി.എ, അനിഷ്.വി.ജെ,വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിജിത, സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ സുരേഷ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

 

Arrest cannabis cannabis cultivation parassala