കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; നിരവധിപേർക്ക് പരിക്ക്

യൂണിഫോം ധരിച്ച ഒരു സംഘം വിദ്യാർത്ഥികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതുവരെ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

author-image
Greeshma Rakesh
New Update
students-clash

students clash at kattakada ksrtc bus stand

Listen to this article
0.75x 1x 1.5x
00:00 / 00:00

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്.നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം.വ്യാഴാഴ്ച വൈകിട്ടാണ് കൂട്ടം കൂടിനിന്ന വിദ്യാർത്ഥികൾക്കിടയിൽ രണ്ട് സംഘങ്ങൾ ഓടിക്കയറി തമ്മിൽ തല്ലുണ്ടായത്.സ്ത്രീകളും വയസായവരുമുൾപ്പെടെ നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുമ്പോഴാണ് സംഭവം.

വിദ്യാർത്ഥികൾക്കിടയിലേക്ക് ഓടിക്കയറുന്ന സംഘം ചേരിതിരിഞ്ഞ് പരസ്പരം തമ്മിൽ തല്ലുന്ന സിസി ടിവി ദൃശ്യങ്ങൾ കാട്ടാക്കട പൊലീസിന് ലഭിച്ചിട്ടുണ്ട്.യൂണിഫോം ധരിച്ച ഒരു സംഘം വിദ്യാർത്ഥികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതുവരെ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ബസ്റ്റാന്റിൽ സ്ഥിരമായി ഇത്തരം സംഘർഷങ്ങളും അടിയും നടക്കാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം കൂടിയാണ് പരിസര പ്രദേശങ്ങൾ എന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ പൊലീസിന് പരാതി നൽകിയിട്ടും ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

 

KSRTC Bus kattakkada students clash