കൊടകര കുഴൽപ്പണക്കേസ് സർക്കാർ അന്വേഷിക്കണം: കെ മുരളീധരൻ

സർക്കാർ അന്വേഷിച്ച ശേഷം ഇഡിയോട് അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

author-image
Anagha Rajeev
New Update
k muraleedharan

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള ആരോപണം മാത്രമായി വിഷയം അവസാനിക്കരുത്. സർക്കാർ അന്വേഷിച്ച ശേഷം ഇഡിയോട് അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുകയാണ്. ഇത്തരത്തിലാണെങ്കിൽ കേരളത്തിലേക്ക് പണമൊഴുകും. ഇത് തടയാൻ കേരളം ശക്തമായ നിലപാട് സ്വീകരിക്കണം. ഇഡിക്ക് കത്ത് കൊടുത്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ കേന്ദ്രത്തിന് പിന്മാറാൻ സാധിക്കില്ല. അന്വേഷണം സത്യസന്ധമായി നടത്തണം. ഡീലുണ്ടാക്കാൻ വേണ്ടിയാകരുതെന്ന് കെ മുരളീധരൻ പറഞ്ഞു. പണമൊഴുക്കുന്ന കാര്യത്തിൽ ബിജെപി ഓഫീസ് മാത്രമല്ല. മറ്റ് പല ഓഫീസുകളിലും ഇത് തന്നെയാണ് അവസ്ഥ. നമുക്ക് ഇതൊന്നും ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

k muraleedharan