''അപകടത്തിൽ റെയിൽവേയും കോർപ്പറേഷനും ഉത്തരവാദി''; മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബം സന്ദർശിച്ച് ഗവർണർ

എത്ര തുക നഷ്ടപരിഹാരം നൽകിയാലും കുടുംബത്തിന് സംഭവിച്ച നഷ്ടം നികത്താനാവില്ല.വിഷയം റെയിൽവേ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിലും അറിച്ചിട്ടുണ്ടെന്ന് ​ഗവർണർ കൂട്ടിച്ചേർത്തു. 

author-image
Greeshma Rakesh
New Update
arif muhammed khan

governor arif mohammed Khan visits joys family

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരണപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബം സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകടത്തിന്റെ ഉത്തരവാദി ആരെന്നു അന്വേഷിച്ച് കണ്ടെത്തണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടു.പ്രായമായ ഒരമ്മയ്‌ക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം നുറുങ്ങുന്ന അനുഭവമാണിത്. വീട്ടുകാർക്കൊപ്പം അവരുടെ ദുഃഖം പങ്കിടാൻ വന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

അപകടത്തിൽ നിന്ന് റെയിൽവേയും കോർപ്പറേഷനും പാഠം ഉൾക്കൊള്ളണം.ഇരുകൂട്ടർക്കും സംഭവത്തിൽ ഉത്തരവാദിത്തമുണ്ടെന്നും ​ഗവർണർ പറഞ്ഞു.എത്ര തുക നഷ്ടപരിഹാരം നൽകിയാലും കുടുംബത്തിന് സംഭവിച്ച നഷ്ടം നികത്താനാവില്ല.വിഷയം റെയിൽവേ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിലും അറിച്ചിട്ടുണ്ടെന്ന് ​ഗവർണർ കൂട്ടിച്ചേർത്തു. 

കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമാണ്. രണ്ട് കേന്ദ്ര മന്ത്രിമാരും ജോയിയുടെ വീട്ടിലേക്ക് എത്തും. സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജോയിയുടെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് നാളെത്തെ മന്ത്രിസഭാ യോ​ഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.





arif mohammed khan governor Amayizhanjan canal