സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി: 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി

ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബറിലെ ശമ്പളം കിട്ടാതായതോടെയാണ് ആംബുലൻസ് ജീവനക്കാർ സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ സർവീസ് നിർത്തിവച്ച് പ്രതിഷേധം ആരംഭിച്ചത്.

author-image
Anagha Rajeev
New Update
ambulance

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടർന്ന് സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബറിലെ ശമ്പളം കിട്ടാതായതോടെയാണ് ആംബുലൻസ് ജീവനക്കാർ സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ സർവീസ് നിർത്തിവച്ച് പ്രതിഷേധം ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തു പലയിടത്തും അപകടങ്ങളിൽ പെടുന്നവരെ ഉൾപ്പെടെ ആശുപത്രികളിലേക്ക് മാറ്റാൻ സ്വകാര്യ ആംബുലൻസുകൾ തേടേണ്ട അവസ്ഥയാണുള്ളത്.

ഈ മാസം കൂടി ആകുന്നതോടെ രണ്ടു മാസത്തെ ശമ്പളം കുടിശികയാകുമെന്നാണ് ജീവനക്കാർ പറയുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്. 108 ആംബുലൻസിന്റെ നടത്തിപ്പ് കമ്പനിക്ക് സർക്കാർ ഏതാണ്ട് 90 കോടിയോളം രൂപ നൽകാനുണ്ട്. ധനവകുപ്പ് ഈ തുക പാസാക്കിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ജീവനക്കാരുമായി ചർച്ച നടത്തിയ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. 

financial crisis 108 ambulance