വയനാടിനായി സാലറി ചലഞ്ചുമായി സര്‍ക്കാര്‍

സര്‍വീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്.10 ദിവസത്തെ ശമ്പളം നല്‍കാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. അതേ സമയം അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ ജീവനക്കാര്‍ സന്നദ്ധമായിട്ടുണ്ടെന്നാണ് അറിയുന്നത്.

author-image
Prana
New Update
kerala govt.
Listen to this article
0.75x 1x 1.5x
00:00 / 00:00

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാടിനെ പുനര്‍ നിര്‍മിക്കുന്നതിനായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തില്‍ നിന്ന് വിഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചു. സര്‍വീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്.10 ദിവസത്തെ ശമ്പളം നല്‍കാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. അതേ സമയം അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ ജീവനക്കാര്‍ സന്നദ്ധമായിട്ടുണ്ടെന്നാണ് അറിയുന്നത്.

ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്ക് ഇടയില്‍ ധാരണയായിട്ടുണ്ട്. അതേ സമയം, സാലറി ചലഞ്ച് നിര്‍ബന്ധം ആക്കരുതെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഗഡുക്കളായി നല്‍കാന്‍ അവസരം നല്‍കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് ഇറക്കും.

salary