56,947 കര്‍ഷകരെ  വരള്‍ച്ച ബാധിച്ചെന്ന് സര്‍ക്കാര്‍

കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ ഭാവിയില്‍ ഭക്ഷ്യലഭ്യതാ കുറവും പോഷകാഹാര കുറവും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നര്‍ത്ഥം.

author-image
Prana
New Update
FARMER
Listen to this article
0.75x 1x 1.5x
00:00 / 00:00

കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കാര്‍ഷികരംഗത്ത് എത്രമാത്രം ദോഷമാണ് സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് ഈ വര്‍ഷത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി. 2024 ഫെബ്രുവരി മുതല്‍ മെയ് വരെയുണ്ടായ കടുത്ത വരള്‍ച്ചയും ഉഷ്ണതരംഗവും തുടര്‍ന്നുണ്ടായ അതിതീവ്ര മഴയും മൂലം കേരളത്തില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വരള്‍ച്ച മൂലം സംസ്ഥാനത്ത് പ്രത്യക്ഷമായി 257.12 കോടി രൂപയുടെയും പരോക്ഷമായി 118.69 കോടി രൂപയുടെയും നഷ്ടം ഉണ്ടായതായി വിലയിരുത്തിയിട്ടുണ്ട്. 56,947 കര്‍ഷകരെയാണ് വരള്‍ച്ച ബാധിച്ചത്. അതിതീവ്ര മഴയാകട്ടെ 51,231 കര്‍ഷകരെയാണ് ദോഷകരമായി ബാധിച്ചത്. 16,004 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി നമ്മുടെ രാജ്യത്ത് മഴയെ ആശ്രയിച്ചുള്ള നെല്ലിന്റെ വിളവ് 2050 ല്‍ 20 ശതമാനവും 2080 ല്‍ 47 ശതമാനവും കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഗോതമ്പിന്റെ വിളവാകട്ടെ 2050 ല്‍ 19.3 ശതമാനവും 2080 ല്‍ 40 ശതമാനവും കുറയുമെന്നും,ഖാരിഫ്,ചോളം എന്നിവയുടെ വിളവ് ഇതേ വര്‍ഷങ്ങളില്‍ യഥാക്രമം 18 ഉം 23 ഉം ശതമാനമായി കുറയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ ഭാവിയില്‍ ഭക്ഷ്യലഭ്യതാ കുറവും പോഷകാഹാര കുറവും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നര്‍ത്ഥം. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയ്ക്ക് ആഘാതം ഏല്‍പ്പിക്കുന്നതുപോലെ കാര്‍ഷിക മേഖലയിലെ ചില ഇടപെടലുകള്‍ പരിസ്ഥിതിക്കും ദോഷകരമാകുന്നുണ്ട്. ഇവ മനസ്സിലാക്കാനും അത്തരം പ്രവണതകള്‍ ഒഴിവാക്കാനും കര്‍ഷകര്‍ക്ക് കഴിയണം. അങ്ങനെ കൃഷിയും പരിസ്ഥിതിയും പരസ്പരപൂരകത്വ സ്വഭാവത്തോടെ നീങ്ങാനുള്ള ചര്‍ച്ചകള്‍ കൂടി ഈ കര്‍ഷകദിനത്തിന്റെ ഭാഗമായി ഉയര്‍ന്നുവരണം. അതിനുതകുന്ന ചില നിര്‍ദ്ദേശങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

farmer