ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതില്‍ സര്‍ക്കാരിന് പങ്കില്ല: മന്ത്രി സജി ചെറിയാന്‍

മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മൂന്നര വര്‍ഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി തനിക്ക് ലഭിച്ചിട്ടില്ല. ഡബ്ല്യു സി സി പോലെയുള്ള സംഘടനകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

author-image
Prana
New Update
r
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതില്‍ സര്‍ക്കാരിന് പങ്കൊന്നുമില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കേണ്ട. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മൂന്നര വര്‍ഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി തനിക്ക് ലഭിച്ചിട്ടില്ല.
ഡബ്ല്യു സി സി പോലെയുള്ള സംഘടനകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ മന്ത്രി പറഞ്ഞു. സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ച ചെയ്യുകയും പരിഹാര മാര്‍ഗങ്ങള്‍ ആലോചിക്കുകയും ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശിപാര്‍ശ മാത്രമാണ് താന്‍ കണ്ടതെന്നും പൂര്‍ണരൂപം വായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിപോര്‍ട്ട് കിട്ടിയാല്‍ വായിക്കും. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ല. വിവരാവകാശ കമ്മീഷനാണ് റിപോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന് പറഞ്ഞത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കൃത്യമായ നിയമ നടപടികളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

saji cheriyan hema committee report