പി.ബി. അനിതയുടെ സമരം ഫലംകണ്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നിയമനം നൽകി സർക്കാർ

കഴിഞ്ഞ അഞ്ച് ദിവസമായി പി.ബി.അനിത കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരത്തിലായിരുന്നു. അതേസമയം,നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച പി.ബി. അനിത തനിക്കായി സമരത്തിൽ പങ്കുച്ചേർന്ന അതിജീവിതയ്ക്ക് നന്ദിയും അറിയിച്ചു.

author-image
Greeshma Rakesh
New Update
tt

government decide pb anitha to be posted in kozhikode medical college itself

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫിസർ പി.ബി. അനിതയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ നിയമിക്കാൻ തീരുമാനിച്ച് സർക്കാർ. ഹൈക്കോടതി നിർദേശ പ്രകാരം തുടർ നടപടി സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

അതിജീവിതക്കൊപ്പം നിന്ന നഴ്‌സിങ് ഓഫിസറെ സ്ഥലംമാറ്റുന്ന നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി പി.ബി.അനിത കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരത്തിലായിരുന്നു. അതേസമയം,നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച പി.ബി. അനിത തനിക്കായി സമരത്തിൽ പങ്കുച്ചേർന്ന അതിജീവിതയ്ക്ക് നന്ദിയും അറിയിച്ചു.അതെസമയം നിയമന കത്ത് കിട്ടിയാലേ സമരം നിർത്തൂവെന്നും അനിത മാധ്യമങ്ങളോട് പറഞ്ഞു.

അനിതക്ക് പിന്തുണ പ്രഖ്യാപിച്ച് അതിജീവിതയും കഴിഞ്ഞ ദിവസം സമര പരിപാടിയിൽ പങ്കെടുത്തിരുന്നു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശനിയാഴ്ച അനിതയെ സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിതയെ കോഴിക്കോട് തന്നെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.ഹൈകോടതി വിധി ഉണ്ടായിട്ടും പുനർനിയമനം നൽകാത്തതിനെതിരെ കോടതിയലക്ഷ്യത്തിന് അനിത ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി ഉത്തരവുണ്ടെങ്കിലും അനിതയെ സ്ഥലംമാറ്റിയത് സർക്കാർ ആയതിനാൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ പുനർനിയമനം നൽകാൻ കഴിയൂ എന്നാണ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ നിലപാട്.

ഏപ്രിൽ ഒന്നിന് ജോലിയിൽ പ്രവേശിക്കാൻ വന്ന അനിതയോട് പുനർനിയമനം സംബന്ധിച്ച്, ഡി.എം.ഇയുടെ നിർദേശം കിട്ടിയിട്ടില്ലെന്നായിരുന്നു മെഡിക്കൽ കോളജിന്റെ വിശദീകരണം. ഇതോടെയാണ് അനിത മെഡിക്കൽ കോളജിന് മുന്നിൽ ഉപവാസ സമരം തുടങ്ങിയത്.

അതേസമയം, മെഡി​ക്ക​ൽ കോ​ള​ജ് ഐ.​സി.​യു പീ​ഡ​ന​ക്കേ​സി​ൽ അ​തി​ജീ​വി​ത​ക്കൊ​പ്പം നി​ന്ന പി.​ബി. അ​നി​ത​യെ കു​റ്റ​പ്പെ​ടു​ത്തിയാണ് കഴിഞ്ഞ ദിവസം ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ്രതികരിച്ചത്. അ​നി​ത​ക്ക് സൂ​പ്പ​ർ​വൈ​സ​റി ലാ​പ്സ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാണ് ആ​രോ​ഗ്യ ​മ​ന്ത്രി പ​റ​ഞ്ഞത്.

ജോ​ലി സം​ബ​ന്ധ​മാ​യ വീ​ഴ്ച സം​ഭ​വി​ച്ച ആ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഡ​യ​റ​ക്ട​ർ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻറെ റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. തെ​റ്റ് ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം. അ​തി​ജീ​വി​ത​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത്.ന​ഴ്സി​ങ് ഓ​ഫി​സ​ർ​ക്കു​ണ്ടാ​യ വീ​ഴ്ച ഹൈ​കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തും. അ​തി​നു​ശേ​ഷം കോ​ട​തി പ​റ​യു​ന്ന​തു​പോ​ലെ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണ് സ​ർ​ക്കാ​റെ​ന്നും അ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നും വീ​ണാ ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർത്തു.

kozhikode medical college PB Anitha