സ്വർണക്കടത്ത്: മുൻ കസ്റ്റംസ് സൂപ്രണ്ടിനെ പിരിച്ചുവിട്ടത് ശരിവച്ചു

സ്വർണക്കടത്ത് സംഘവുമായി രാധാകൃഷ്ണന് ബന്ധമുണ്ടെന്ന ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജൂഡിഷ്യൽ അംഗം ജസ്റ്റിസ് സുനിൽ തോമസും അഡ്മിനിസ്ട്രേറ്റീവ് അംഗം വി. രമ മാത്യുവും ഉൾപ്പെട്ട ട്രൈബ്യൂണലിന്റെ ഉത്തരവ്.

author-image
Shyam Kopparambil
New Update
sd
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി പലപ്പോഴായി 705 കിലോ സ്വർണം കടത്താൻ ഒത്താശ ചെയ്തെന്ന കേസിൽ പ്രതിയായ മുൻ എയർകസ്റ്റംസ് ഇന്റലിജൻസ് സൂപ്രണ്ട് തിരുവനന്തപുരം പി.ടി.പി നഗർ സ്വദേശി ബി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവച്ചു. സ്വർണക്കടത്ത് സംഘവുമായി രാധാകൃഷ്ണന് ബന്ധമുണ്ടെന്ന ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജൂഡിഷ്യൽ അംഗം ജസ്റ്റിസ് സുനിൽ തോമസും അഡ്മിനിസ്ട്രേറ്റീവ് അംഗം വി. രമ മാത്യുവും ഉൾപ്പെട്ട ട്രൈബ്യൂണലിന്റെ ഉത്തരവ്. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ 2019ന് അറസ്റ്റിലായ രാധാകൃഷ്ണനെ കൊഫെപോസ നിയമപ്രകാരം തടവിലാക്കിയിരുന്നു.

kochi ernakulam Crime crime latest news