കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്; യാത്രക്കാരൻ പിടിയിൽ, സ്വർണ്ണം ഒളിപ്പിച്ചത് മൂന്ന് ക്യാപ്‌സ്യൂളുകളിൽ

വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ ഇയാളെ പോലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

author-image
Rajesh T L
Updated On
New Update
smuggling

അബ്ദുൾറഹീമും ഇയാളിൽനിന്ന് പിടിച്ചെടുത്ത സ്വർണമിശ്രിതവും

Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം പോലീസ് പിടിച്ചെടുത്തു.  864 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.  പെരിന്തല്‍മണ്ണ നെമ്മിനി സ്വദേശി അബ്ദുള്‍റഹീം(38)ൻറെ പക്കൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ 6.30-ന് ഷാര്‍ജയില്‍ നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അബ്ദുള്‍ റഹീം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ ഇയാളെ പോലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മൂന്ന് ക്യാപ്‌സ്യൂളുകളാക്കിയാണ് സ്വര്‍ണമിശ്രിതം പ്രതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്.  ആഭ്യന്തരവിപണയില്‍ 60 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമിശ്രിതമാണ് ഇയാൾ കടത്തിയത്.

karippur international airport gold smuggling