സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ 320 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇന്ന് 80 രൂപയും ഉയര്‍ന്നു. ഇതോടെ സ്വര്‍ണവില വീണ്ടും 53000 ത്തിലേക്കെത്തി. രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6625 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5510 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 94 രൂപയാണ്.