കുറ്റിപ്പുറം ബസ്സ്റ്റാൻഡിൽ നിന്ന് 8 വയസ്സുകാരിയെ കാണാതായി; ഒരു മണിക്കൂറിനുശേഷം കണ്ടെത്തി

മൂന്നുമണിയോടെ വളാഞ്ചേരി സ്റ്റാൻഡിൽനിന്ന് പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടി ബസ് മാറിക്കയറിയതെന്നാണ് സൂചന.

author-image
Vishnupriya
New Update
girl

പ്രതീകാത്മക ചിത്രം

കുറ്റിപ്പുറം: ബസ്സ്റ്റാൻഡിൽനിന്ന് കാണാതായ എട്ടുവയസ്സുകാരിയെ ഒരു മണിക്കൂറിനുശേഷം പൊലീസ് കണ്ടെത്തി. മാണിയങ്കാട് സ്വദേശിയുടെ മകളെയാണു കാണാതായത്. ഏർവാഡിയിൽനിന്ന് വന്ന കുടുംബം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയശേഷം ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടയിലായിരുന്നു കുട്ടിയെ കാണാതായത്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ തുടങ്ങി. മൂന്നുമണിയോടെ വളാഞ്ചേരി സ്റ്റാൻഡിൽനിന്ന് പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടി ബസ് മാറിക്കയറിയതെന്നാണ് സൂചന.

girl missing kuttippuram