ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനം 2026 നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള നീക്കമാണെന്നും ബിജെപി നേതാക്കളടക്കം വിലയിരുത്തുന്നു ന്യൂനപക്ഷ ഭാഗങ്ങളില്‍ നിന്നും വോട്ട് ലഭിക്കാന്‍ ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനം കൊണ്ട് കഴിയുമെന്ന് ബിജെപി കരുതുന്നു കോട്ടയത്തും തൃശൂര്‍ പത്തനംതിട്ട ഉള്‍പ്പെടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ശതമാനം കൂടിയ സാഹചര്യത്തില്‍ ന്യൂനപക്ഷ ഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പ്രതിനിധ്യം നല്‍കണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. ഈഴവ ഭാഗത്തുനിന്നുള്ള ഒരാള്‍ ഈ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തെക്കന്‍ തിരുവിതാംകൂറില്‍ ഈഴവ വിഭാഗത്തില്‍ നിന്ന് നല്ലൊരു വോട്ട് ശതമാനം ബിജെപിക്ക് ലഭിച്ചതായി അവര്‍ വിലയിരുത്തിയിരുന്നു. അക്കാരണത്താല്‍ ഈഴവ സമുദായത്തിന് ഒരു മന്ത്രിസ്ഥാനം ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നുവരെ അങ്ങനെ ഒരു ലഭിക്കുമെന്ന് വിചാരിച്ചിരുന്നെങ്കിലും അത് നടന്നില്ല. പകരം എത്തിയത് ജോര്‍ജ് കുര്യന്റെ സര്‍പ്രൈസ് മന്ത്രി സ്ഥാനം ആയിരുന്നു.
ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനം 2026 നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതോ?
കോട്ടയത്തും തൃശൂര്‍ പത്തനംതിട്ട ഉള്‍പ്പെടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ശതമാനം കൂടിയ സാഹചര്യത്തില്‍ ന്യൂനപക്ഷ ഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പ്രതിനിധ്യം നല്‍കണമെന്ന് ബിജെപി ആഗ്രഹിക്കുന്നു.
New Update
00:00
/ 00:00