മതത്തിൻറെ പേരിൽ വേർതിരിവുണ്ടാകില്ല: ജോർജ് കുര്യൻ

author-image
Anagha Rajeev
Updated On
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: സാധാരണ പ്രവർത്തകന് ലഭിക്കുന്ന അംഗീകാരമാണ് മന്ത്രി സ്ഥാനമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ബി.ജെ.പി രൂപീകരിച്ച അന്ന് തന്നെ അംഗത്വമെടുത്ത ആളാണ്‌ ഇദ്ദേഹം. ഒ.രാജഗോപാലിൻറെ ശിഷ്യൻ.  സമൂഹത്തിൻറെ മാറ്റം ബി.ജെപി.ക്ക് അനുകൂലമാണെന്നും ജോർജ് കുര്യൻ പറഞ്ഞു. 

സുരേഷ് ഗോപി നന്മയുടെ പ്രതീകമാണ്. നാട്ടിലെ ഐഡൻറിറ്റി സിറിയൻ ക്രിസ്ത്യനാണ്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന ബൈബിൾ വാക്യമാണ് നയിക്കുന്നത്. മതത്തിൻറെ പേരിൽ ഒരു വേർതിരിവ് പ്രവർത്തനത്തിൽ ഉണ്ടാകില്ല. 

കേരളത്തിൻറെ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു കേന്ദ്രമന്ത്രിക്ക് എന്ത് ചെയ്യാൻ കഴിയും. എന്ത് ചെയ്യാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കട്ടെ. മന്ത്രിസ്ഥാനം ലഭിച്ച ശേഷം മുഖ്യമന്ത്രി വിളിച്ചില്ല. 

ഇന്നലെ ഉച്ചവരെ ഫോൺ ഓഫ് ആയതുകൊണ്ട് വിളിച്ചിട്ട് കിട്ടാത്തത് കൂടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോട്ടയം സ്വദേശിയായ ജോർജ് കുര്യൻ യുവമോർച്ചയിലൂടെയാണ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. ബി.ജെ.പിയുടെ ന്യൂനപക്ഷമുഖം എന്ന നിലയിൽ പാർട്ടിക്കിടയിൽ ശക്തമായ സ്ഥാനമുണ്ടാക്കിയെടുത്ത ജോർജ് കുര്യന് ഇത്തവണ കേന്ദ്രമന്ത്രി സഭയിലേക്ക് പരിഗണിക്കുകയായിരുന്നു.

george kuriyan