സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം. പുസ്തകത്തിലെ ഒരധ്യായത്തിലെ ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. അടുക്കളപ്പണികളില്‍ ലിംഗവ്യത്യാസമില്ലെന്ന് കാണിക്കുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്മ ദോശ ചുട്ടെടുക്കുകയും അമ്മ തറയിലിരുന്ന് തേങ്ങ ചിരകുന്നതും കളിപ്പാവ കൈയ്യില്‍ പിടിച്ച് ആണ്‍കുട്ടി അച്ഛന്റെ പ്രവൃത്തി നോക്കിനില്‍ക്കുന്നതുമാണ് ചിത്രത്തില്‍ കാണുന്നുത്. പെണ്‍കുട്ടി അലമാരയില്‍ നിന്ന് സാധനങ്ങളെടുക്കുകയും ചെയ്യുന്നു. സമത്വമെന്ന ആശയം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. പരമ്പരാഗത രീതികളെ മറികടക്കുന്നതാണ് ചിത്രം.