കാക്കനാട് : സംസ്ഥാനത്ത് ഗ്യാസ് ബോട്ട്ലിങ് പ്ലാന്റ് കളിൽ നിന്നും ഏജന്സിരകളിലേക്ക് ഗ്യാസ് സിലിണ്ടർ കൊണ്ടു പോകുന്ന ട്രക്ക്കളിലെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച തർക്കം അഡിഷണൽ ലേബർ കമ്മിഷണർ (ഐ ആർ) കെ ശ്രീലാലിന്റെ അദ്ധ്യക്ഷതയിൽ എറണാകുളം സർക്കാർ അഥിതി മന്ദിരത്തിൽ കൂടിയ യോഗത്തിൽ പരിഹരിച്ചു.
തീരുമാന പ്രകാരം ട്രക്ക് ഡ്രൈവർമാർക്ക് കഴിഞ്ഞ വര്ഷം ലഭിച്ച ബോണസ് തുകയായ 10,500 രൂപയോടൊപ്പം 1000 രൂപ വർധിപ്പിച്ചു 11,500 രൂപയും ആവശ്യമുള്ളവർക്ക് 5000 രൂപ അഡ്വാൻസ് ആയും ക്ലീനെർമാർക്കു ബോണസ് ആയി 6000 രൂപയും ലഭിക്കും. മേൽ തുകകൾ 10.09.2024 തീയതിക്ക് മുൻപായി തൊഴിലാളികൾക്ക് വിതരണം ചെയ്യും.
യോഗത്തിൽ തൊഴിലാളി-ട്രക്ക് ഉടമ പ്രതിനിധികളെ കൂടാതെ എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ അധിക ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ലേബർ കമ്മിഷണർ എം വി ഷീല, എറണാകുളം ജില്ലാ ലേബർ ഓഫീസർ എം.എം ജോവിൻ-എന്നിവരും യോഗത്തിൽ പങ്കെടുത്തു