ആമയിഴഞ്ചാൻ തോടിലെ മാലിന്യം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം - റെയിൽവേ, ആരോഗ്യം, ജലവിഭവ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം.എൽ.എമാരും തിരുവനന്തപുരം മേയറും യോ​ഗത്തിൽ പങ്കെടുക്കും.

author-image
Greeshma Rakesh
New Update
garbage in amayizhanchan canal

garbage in amayizhanchan canal cm pinarayi vijayan called an emergency meeting

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ മാലിന്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര യോ​ഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ യോ​ഗത്തിൽ ചർച്ചചെയ്യും.വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക.

തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം - റെയിൽവേ, ആരോഗ്യം, ജലവിഭവ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം.എൽ.എമാരും തിരുവനന്തപുരം മേയറും യോ​ഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.

കഴിഞ്ഞ ദിവസം ആമയിഴഞ്ചൻ തോടിൽ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി നെ​യ്യാ​റ്റി​ൻ​ക​ര മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ജോ​യിയെ ഒഴുക്കിൽപെട്ട് കാണാതാകുകയും മൂ​ന്നു ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.സംഭവത്തിനു പിന്നാലെ വൻവിമർശനമാണ് സർക്കാരിനെതിരെ ഉൾപ്പെടെ ഉയർന്നുവരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

ജോയിയുടെ മൃതദേഹം റെ​യി​ൽ​വേ ട​ണ​ൽ ക​ട​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഒ​ഴു​കി മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ ത​ട​ഞ്ഞ് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി ര​ക്ഷാ​സേ​ന, സ്കൂ​ബ ഡൈ​വി​ങ്​ ടീം, ​എ​ൻ.​ഡി.​ആ​ർ.​എ​ഫ്, നാ​വി​ക​സേ​ന തു​ട​ങ്ങി വി​വി​ധ സം​ഘ​ങ്ങ​ൾ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. റെ​യി​ൽപാ​ള​ത്തി​ന് അ​ടി​യി​ലൂ​ടെ തോ​ട് ക​ട​ന്നു​പോ​കു​ന്ന തു​ര​ങ്ക സ​മാ​ന​മാ​യ സ്ഥ​ല​ത്ത് മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. മാ​ലി​ന്യം നീ​ക്കാ​ൻ റോ​ബോ​ട്ടി​ൻറെ സ​ഹാ​യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

 

cm pinarayi vijayan garbage in amayizhanchan canal