ആലുവയിലെ ഗുണ്ടാ ആക്രമണത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ;കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതം

ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഫൈസൽ ബാബു, സനീർ, സിറാജ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

author-image
Greeshma Rakesh
Updated On
New Update
GANGSTER ATTACK

gangster attack in aluva

Listen to this article
0.75x 1x 1.5x
00:00 / 00:00

ആലുവ: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്.കേസിൽ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ഇതിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഫൈസൽ ബാബു, സനീർ, സിറാജ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അതെസമയം ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാൻ ഉൾപ്പെടെ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.മാസങ്ങൾക്ക് മുൻപ് നടന്ന തർക്കത്തിന്റെ മുൻ വൈരാഗ്യത്തിലായിരുന്നു നാടിനെ നടുക്കിയ ഗുണ്ടാ ആക്രമണം.പ്രതികൾ കാറിലും ബൈക്കിലുമായെത്തിയാണ് ആക്രമണം നടത്തിയത്.

മാരകായുധങ്ങൾ ഉപയോ​ഗിച്ചായിരുന്നു ആക്രമണം.വാളിന് വെട്ടേറ്റവർ ചിതറിയോടി. ഓടാൻ കഴിയാതെ നിന്ന സുലൈമാനെ തലയ്ക്കടിച്ചു വീഴ്ത്തി. ചുറ്റിക ഉപയോഗിച്ച് തല തല്ലിത്തകർക്കുകയായിരുന്നു.മുൻ വൈരാഗ്യമാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് ആലുവ റൂറൽ എസ്പി പറഞ്ഞു.

പ്രതികൾ എത്തുന്നത് മുതൽ ആക്രമണം നടത്തുന്നതുവരെയുള്ള ദൃശ്യങ്ങൾ സമീപത്തെ സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നെടുമ്പാശ്ശേരി പൊലീസ് കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാൻ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. വെട്ടേറ്റ സിദ്ദിഖിന്റെ നിലയും ഗുരുതരമായി തുടരുകയാണ്.





police Crime News aluva gangster attack