ആലുവയില്‍ ഗുണ്ടാ വിളയാട്ടം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു

ആലുവയില്‍ ആറംഗ സംഘത്തിന്റെ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റ് നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

author-image
Athira Kalarikkal
New Update
Aluva

ആലുവയിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യത്തിന്റെ ദൃശ്യം

Listen to this article
0.75x 1x 1.5x
00:00 / 00:00



കൊച്ചി : ആലുവയില്‍ ആറംഗ സംഘത്തിന്റെ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റ് നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 10:30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. പരിക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി സുലൈമാനാണ് വെട്ടേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

  പ്രദേശത്തുള്ള ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം. ചുറ്റികകൊണ്ട് സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.

  ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായത്. അതിക്രൂരമായാണ് സുലൈമാനെ ആക്രമിച്ചത്. കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ചുറ്റികകൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ സുലൈമാന്റെ നെഞ്ചത്തും പലതവണ ചവിട്ടി. 

 

Aluva Attack gang attack