മഹാത്മാ ഗാന്ധിയുടേ മാർഗ്ഗം ലോക സമാധാനത്തിന്റേത് കൂടിയാണ്: ബെന്നി ബെഹനാൻഎം പി

എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ 155-ആം ഗാന്ധി ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബെന്നി ബെഹനാൻ. ആഘോഷ പരിപാടിയിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു.

author-image
Vishnupriya
New Update
pa

എറണാകുളം ജില്ലാ കോൺൾ സ് കമ്മിറ്റി സംഘടിപ്പിച്ച 155 മത് ഗാന്ധി ജയന്തി അഘോക്ഷങ്ങളുടെ ഉദ്ഘാടനം ബെന്നി ബഹന്നാൻ എം.പി നിർവ്വഹിക്കുന്നു.

കൊച്ചി: സത്യത്തിന്റേയും അഹിംസയുടേയും സമാധാന ദൂതനായ മഹാത്മാ ഗാന്ധിയുടേ മാർഗ്ഗം ലോക സമാധാനത്തിന്റേത് കൂടിയാണെന്ന് ബെന്നി ബെഹനാൻ എം പി പറഞ്ഞു. ഇന്ന് ഇന്ത്യയിലും ലോകത്താകമാനവും നടമാടുന്ന ഹിംസയുടെ മുറവിളികൾക്കുള്ള പരിഹാരം ആ അർദ്ധ ഫക്കീറിന്റെ ശാന്തിമന്ത്രങ്ങളിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ 155-ആം ഗാന്ധി ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബെന്നി ബെഹനാൻ. 
ആഘോഷ പരിപാടിയിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. എംപിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ,  എംഎൽഎമാരായ ടി ജെ വിനോദ്, അൻവർ സാദത്ത് നേതാക്കളായ കെ പി ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ, ജയ്സൺ ജോസഫ്, പി ജെ ജോയ്,  മുഹമ്മദ് കുട്ടി മാസ്റ്റർ,  ഐ കെ രാജു,  ടോണി ചമ്മിണി,  എം ആർ അഭിലാഷ്,  കെ എം സലിം,  തമ്പി സുബ്രഹ്മണ്യം, ചാൾസ് ഡയസ്,  മനോജ് മൂത്തേടൻ,  വി കെ മിനിമോൾ, ജോസഫ് ആൻറണി,  ബാബു പുത്തനങ്ങാടി, എൻ ആർ ശ്രീകുമാർ,  പി ഡി മാർട്ടിൻ,  എംപി ശിവദത്തൻ, സിൻഡ ജേക്കബ്, കൊച്ചുത്രേസ്യ ജോയ്, ലാലി ജോഫിൻ,  കെ വി പി കൃഷ്ണകുമാർ,  പി ബി സുനീർ, ഇഖ്ബാൽ വലിയവീട്ടിൽ,  സേവിയർ തയങ്കരി  പി കെ അബ്ദുൽ റഹ്മാൻ, ജോൺ പഴേരി തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം ജില്ലയിലെ 155 മണ്ഡലം കമ്മിറ്റികളുടെയും 1800ൽ പരം ബൂത്ത്‌ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലുടനീളം  ഗാന്ധി ജയന്തി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ernakulam gandhi jayanthi