പിവി അൻവർ സിപിഎമ്മിനെ തിരുത്താൻ നോക്കുന്നത് ചരിത്രം അറിഞ്ഞിട്ടായിരിക്കണമെന്ന് ജി സുധാകരൻ

അൻവർ എൽഡിഎഫിൽ തുടരണമെന്നാണ് ആഗ്രഹം. പാർട്ടി വോട്ട് കൂടി നേടിയാണ് അൻവർ എംഎൽഎ ആയത്. അൻവറിന്റെ ആരോപണങ്ങൾ പാർട്ടിയെ തളർത്തിയെന്നോ ക്ഷീണിപ്പിച്ചെന്നോ പറയാനാവില്ല, എന്നാൽ ദോഷമുണ്ടാക്കി.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. അൻവറിന്റെ ആരോപണങ്ങൾ പാർട്ടിയ്ക്ക് ദോഷമുണ്ടാക്കിയെന്ന് പറഞ്ഞ ജി സുധാകരൻ ഇതുകൊണ്ടൊന്നും തകരുകയോ തളരുകയോ ചെയ്യുന്ന പാർട്ടിയല്ല സിപിഎമ്മെന്നും കൂട്ടിച്ചേർത്തു.

അൻവർ എൽഡിഎഫിൽ തുടരണമെന്നാണ് ആഗ്രഹം. പാർട്ടി വോട്ട് കൂടി നേടിയാണ് അൻവർ എംഎൽഎ ആയത്. അൻവറിന്റെ ആരോപണങ്ങൾ പാർട്ടിയെ തളർത്തിയെന്നോ ക്ഷീണിപ്പിച്ചെന്നോ പറയാനാവില്ല, എന്നാൽ ദോഷമുണ്ടാക്കി. നിലമ്പൂർ എംഎൽഎയെ തള്ളിപ്പറയുന്നില്ല. താനാണെങ്കിൽ കാര്യങ്ങൾ ഇത്തരത്തിലാവില്ല പറയുന്നതെന്നും ജി സുധാകരൻ പറഞ്ഞു.

അൻവർ പാർട്ടി നിലപാട് അംഗീകരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. സിപിഎമ്മിനെ തിരുത്താൻ നോക്കുന്നത് ചരിത്രം അറിഞ്ഞിട്ടായിരിക്കണം. പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ് സിപിഎമ്മിന്റേത്. നിരവധി രക്തസാക്ഷികളുടെ ത്യാഗമാണ് പാർട്ടിയുടെ അടിത്തറ. പാർട്ടിയ്ക്ക് അധികാരം എന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഉപാധി മാത്രമാണെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു.

 

g sudhakaran PV Anwar