കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം

തിരൂര്‍ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും. മുഖ്യമന്ത്രി-ഡിജിപി ചര്‍ച്ചയിലാണ് തീരുമാനം.

author-image
Prana
New Update
kodakara

കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കുഴല്‍പണം ചാക്കില്‍ പാര്‍ട്ടി ഓഫീസിലേക്കു കൊണ്ടുവന്നിരുന്നുവെന്ന് വെളിപ്പെടുത്തിയ തിരൂര്‍ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും.
പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും. മുഖ്യമന്ത്രി-ഡിജിപി ചര്‍ച്ചയിലാണ് തീരുമാനം.
അതേസമയം, തുടരന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഇത് സിപിഎം-ബിജെപി ഡീലിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ എന്തെങ്കിലും ചെയ്‌തെന്നു വരുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും സതീശന്‍ പ്രതികരിച്ചു.

 

police Investigation kerala goverment kodakara black money