തിരുവനന്തപുരം: ഈ വർഷം മുതൽ സംസ്ഥാനത്ത് എട്ടാം ക്ലാസിൽ ഓൾ പാസില്ല.ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും.അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും.ഇന്ന് നടന്ന സംസ്ഥാന മന്ത്രസഭ യോഗത്തിലാണ് തീരുമാനം.എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കാനാണ് തീരുമാനം.
നിലവിൽ നിരന്തര മൂല്യനിർണയത്തിനും വിഷയങ്ങൾക്കും കൂടി 30 ശതമാനം മാർക്ക് മതി. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം.
ഇക്കാരണത്താൽ തന്നെ എല്ലാവരും പാസായി പോകുകയാണ്. ഘട്ടംഘട്ടമായാകും പരിഷ്കാരം നടപ്പാക്കുക. 2026-27 അധ്യയന വർഷത്തിൽ പത്താം ക്ലാസിലും ഇത് നടപ്പാക്കും.എല്ലാവർക്കും വാരിക്കോരി മാർക്കിടുന്നുവെന്ന ആക്ഷേപം വിദ്യാഭ്യാസ വകുപ്പിൽ നിന്ന് തന്നെ ഉയർന്നത് വൻ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ തീരുമാനം.