വയനാട്ടിൽ 3 ദിവസത്തേക്ക് സൗജന്യ ഡേറ്റ, പരിധിയില്ലാതെ കോൾ; സേവനമൊരുക്കി ബിഎസ്എൻഎൽ

ഇതിനൊപ്പം സൗജന്യമായി 100 എസ്എംഎസും പ്രതിദിനം ലഭ്യമാക്കും. വയനാട് രക്ഷാദൗത്യത്തിനു പിന്തുണ നൽകുന്നതിനാണ് ഈ തീരുമാനമെന്നു ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.

author-image
Vishnupriya
New Update
bsnl
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും 3 ദിവസത്തേക്കു പരിധിയില്ലാതെ കോളും ഡേറ്റയും സൗജന്യമായി നൽകി ബിഎസ്എൻഎല്ലും. ഇതിനൊപ്പം സൗജന്യമായി 100 എസ്എംഎസും പ്രതിദിനം ലഭ്യമാക്കും. വയനാട് രക്ഷാദൗത്യത്തിനു പിന്തുണ നൽകുന്നതിനാണ് ഈ തീരുമാനമെന്നു ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു. ചൂരൽമല, മുണ്ടക്കൈ ഗ്രാമങ്ങളിൽ സൗജന്യ കണക്ഷനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ചൂരൽമലയിലെ ഏക മൊബൈൽ ടവർ ബിഎസ്എൻഎല്ലിന്റേതാണ്.

തടസ്സമില്ലാതെ സേവനം നൽകുന്നതിനൊപ്പം ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ 4ജിയിലേക്ക് മാറ്റിയിട്ടുമുണ്ട്. സാധാരണ 4ജി സ്പെക്ട്രത്തിനൊപ്പം 700 മെഗാഹെർട്സ് ഫ്രീക്വൻസിയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന് പ്രത്യേക ടോൾ ഫ്രീ നമ്പറും ജില്ലാ ആസ്ഥാനത്തേക്ക് അതിവേഗ ഇന്റർനെറ്റ് കണക്‌ഷനുകളും മൊബൈൽ സേവനവും ബിഎസ്എൻഎൽ സജ്ജമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ കോഓർഡിനേറ്റർമാർക്കായി അതിവേഗ ഇന്റർനെറ്റും ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു.

bsnl Wayanad landslide