ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം: ഭക്ഷ്യവിഷ ബാധയെന്ന് സംശയം

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുഛര്‍ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

author-image
Prana
New Update
Food poisoning

FOOD POISON

Listen to this article
0.75x 1x 1.5x
00:00 / 00:00

നാദാപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. മരണം ഭക്ഷ്യവിഷബാധമൂലമെന്നാണ് സംശയം. വളയം നീലാണ്ടുമ്മല്‍ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ഥയാണ് മരിച്ചത്. ഛര്‍ദിയും വയറിളക്കവും മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുഛര്‍ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

FOOD POISON