കേരളത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം. എന്‍.ഡി.ആര്.എഫില്‍ നിന്നുള്ള അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. 14 സംസ്ഥാനങ്ങള്‍ക്കായി 5858.60 കോടി രൂപയാണ് ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ളത്.
വെള്ളപ്പൊക്കദുരന്തം ബാധിച്ച സംസ്ഥാനങ്ങളിലെ കേന്ദ്രസംഘത്തിന്റെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പ്രത്യേക റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഈ റിപ്പോര്ട്ടിന്മേല് നിലവില്‍ തീരുമാനമുണ്ടായിട്ടില്ലെന്നാണ് വിവരം.
വെള്ളപ്പൊക്ക ദുരിതാശ്വാസം; കേരളത്തിന് 145.60 കോടി അനുവദിച്ചു
എന്‍.ഡി.ആര്.എഫില്‍ നിന്നുള്ള അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. 14 സംസ്ഥാനങ്ങള്‍ക്കായി 5858.60 കോടി രൂപയാണ് ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ളത്.
New Update