ഫ്ലക്സ് ബോർഡ് ട്രാക്കിൽ വീണു, കൊച്ചി മെട്രോ സ‍ർവീസ് തടസപ്പെട്ടു

പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടാർപോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സർവീസ് 15 മിനിറ്റോളം നിർത്തിവച്ചു. 

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് വീണ് അപകടം. കനത്ത മഴയിൽ കലൂർ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിർത്തിവച്ചു. 15 മിനിറ്റോളമാണ് ട്രെയിൻ സർവീസ് മുടങ്ങിയത്. ഫ്ലക്സ് ബോർഡ് മാറ്റിയ ശേഷം സർവീസ് പുനരാരംഭിച്ചു.

പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടാർപോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സർവീസ് 15 മിനിറ്റോളം നിർത്തിവച്ചു. 

kochi metro