കല്ലടിക്കോട് അപകടം: കാര്‍ വന്നത് അമിത വേഗത്തില്‍; ലോറിയിലേക്ക് ഇടിച്ചുകയറി

കാറും ലോറിയും കൂട്ടിയിടിച്ച് 5 പേരാണ് മരിച്ചത്. തെറ്റായ ദിശയിലെത്തിയ കാര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരു. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

author-image
Rajesh T L
New Update
accident

പാലക്കാട്: കല്ലടിക്കോട് അഞ്ചു പേര്‍ മരിച്ച വാഹനാപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെട്ട കാര്‍ അമിതവേഗത്തിലാണ് വന്നത്. കാറില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തി. യാത്രക്കാര്‍ മദ്യപിച്ചിരുന്നു എന്ന സംശയവും ഉണ്ട്. ഇക്കാര്യം  പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

കാറും ലോറിയും കൂട്ടിയിടിച്ച് 5 പേരാണ് മരിച്ചത്. തെറ്റായ ദിശയിലെത്തിയ കാര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരു. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപം ചൊവ്വാഴ്ച രാത്രി 11നായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. 

പാലക്കാടു ഭാഗത്തു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ അടിയിലേക്കു കാര്‍ ഇടിച്ചുകയറിയ നിലയിലാണ്. 5 പേരാണു കാറിലുണ്ടായിരുന്നത്. ഇവരില്‍ 3 പേര്‍ തല്‍ക്ഷണം മരിച്ചു. 2 പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചു.

കോങ്ങാട് സ്വദേശികളായ വിജേഷ്, മുഹമ്മദ് അഫ്‌സല്‍, വീണ്ടപ്പാറ സ്വദേശി രമേശ്, വെള്ളയന്തോട് സ്വദേശി വിഷ്ണു എന്നിവരാണു മരിച്ചത്. പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷാണ് മരിച്ച അഞ്ചാമത്തെയാള്‍. മഹേഷിനെ പിന്നീടാണു തിരിച്ചറിഞ്ഞത്.

ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.

 

police palakkad death accident