തുമ്പയിൽ വള്ളം മറി‍ഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

തുമ്പ സ്വദേശി സെബാസ്റ്റ്യനെ ചുഴിയിൽപ്പെട്ട് കാണാതാകുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. കോസ്റ്റൽ പൊലീസ് പരിശോധന തിരച്ചിൽ നടത്തുകയാണ്.

author-image
Greeshma Rakesh
New Update
thumba

boat accident in thumba beach

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി.തുമ്പ സ്വദേശി സെബാസ്റ്റ്യൻ (42) എന്നയാളിനെയാണ് കാണാതായത്.ഇന്ന് രാവിലെ എട്ട് മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം. തിരയടിച്ച് വള്ളം മറിയുകയായിരുന്നു.അതെസമയം വള്ളത്തിലുണ്ടായിരുന്ന 5 പേരിൽ 4 പേർ നീന്തിക്കയറി. 

സെബാസ്റ്റ്യനെ ചുഴിയിൽപ്പെട്ട് കാണാതാകുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. കോസ്റ്റൽ പൊലീസ് പരിശോധന തിരച്ചിൽ നടത്തുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിലും രാവിലെ അപകടമുണ്ടായി. തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു

 

boat accident Thiruvananthapuram