തിരുവനന്തപുരം: ആറ്റിങ്ങല്‍ കിഴക്കേ നാലു മുക്കിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ബഡാ ബസാറാണ് കത്തി നശിച്ചത്. രാത്രി 9.15 നാണ് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഗോഡൗണില്‍ ആണ് ആദ്യം തീ കത്തിയത്. പിന്നീട് തീ ആളി പടര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തി അഗ്നിബാധ നിയന്ത്രണവിധേയമാക്കി.