മണ്ണാർക്കാട് കോഴിഫാമിൽ തീപിടിത്തം; 3000ത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു

തീപിടിത്തമുണ്ടായത് രാത്രിസമയമായതിനാൽ തൊഴിലാളികൾ ആരും സ്ഥലത്തുണ്ടായിരുന്നില്ല. കോഴിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടെത്തിയ തൊഴിലാളികൾ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.

author-image
Vishnupriya
New Update
fire

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്തെ കോഴി ഫാമിൽ വൻ തീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇന്നലെ രാത്രിയോടെയാണ് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിൽ തീപിടിത്തമുണ്ടായത്. ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് അഗ്നിബാധയുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് ഫയർഫോഴ്സ് നൽകുന്ന വിവരം.

തീപിടിത്തമുണ്ടായത് രാത്രിസമയമായതിനാൽ തൊഴിലാളികൾ ആരും സ്ഥലത്തുണ്ടായിരുന്നില്ല. കോഴിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടെത്തിയ തൊഴിലാളികൾ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഒന്നരമണിക്കൂറിലേറെയുള്ള പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ചൂടിനെ പ്രതിരോധിക്കാന്‍ കോഴിക്കൂടിന്റെ തകരഷീറ്റിന് താഴെ തെങ്ങോലയും കവുങ്ങിന്‍പട്ടയും ഉപയോഗിച്ച്‌ സീലിങ് ചെയ്തിരുന്നു. ഇത് വേഗത്തിൽ തീ പടരാൻ കാരണമായി.

palakkad fire accident chicken farm