ഭൂമി കയ്യേറ്റം; മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് എഫ്ഐആര്‍

2021 ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കര്‍ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴല്‍നാടന്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരില്‍ വാങ്ങിയത്.

author-image
Sruthi
New Update
mathew

FIR against Mathew Kuzhalnadan

Listen to this article
0.75x 1x 1.5x
00:00 / 00:00

ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് എഫ്ഐആര്‍. ഇടുക്കി വിജിലന്‍സ് യൂണിറ്റാണ് കുഴല്‍നാടനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ മാത്യു കുഴല്‍നാടന്‍ 16ാം പ്രതിയാണ്. 21 പ്രതികളാണ് കേസിലുള്ളത്.ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.ഇന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിക്കും. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് കേസിലെ ഒന്നാം പ്രതി.
ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് സ്ഥലം കൂടുതല്‍ കൈവശപ്പെടുത്തിയെന്ന് വിജിലന്‍സ് ആദ്യഘട്ടത്തില്‍ കണ്ടെത്തിയിരുന്നു. 2021 ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കര്‍ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴല്‍നാടന്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരില്‍ വാങ്ങിയത്.

 

mathew kuzhalnadan