ധനകാര്യവകുപ്പിനെതിരെ നടത്തിയ മാർച്ചിൽ പങ്കെടുത്ത് ധനമന്ത്രിയുടെ ഭാര്യ

എയ്ഡഡ് മേഖലയിലെ സ്ഥാപന മേലധികാരികളുടെ ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫീസര്‍ പദവി എടുത്ത് കളഞ്ഞ ധനകാര്യവകുപ്പ് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫെസ്റ്റോയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലാണ് ആശ

author-image
Prana
New Update
Untitled

ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് ധനകാര്യമന്ത്രിയുടെ ഭാര്യ. ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഭാര്യ ആശയാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. എയ്ഡഡ് മേഖലയിലെ സ്ഥാപന മേലധികാരികളുടെ ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫീസര്‍ പദവി എടുത്ത് കളഞ്ഞ ധനകാര്യവകുപ്പ് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫെസ്റ്റോയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലാണ് ആശ പങ്കെടുത്തത്. മാര്‍ച്ചില്‍ ധനകാര്യവകുപ്പിനെതിരെ അവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

 

finance minister