പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; വിദഗ്ധ സമിതി അന്വേഷണിക്കും

പെരിയാറില്‍ രാസമാലിന്യം കലര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നില്‍ മത്സ്യക്കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ ചത്ത മീനുകളുമായി എത്തിയാണ് മത്സ്യക്കര്‍ഷകര്‍ പ്രതിഷേധിച്ചത്.

author-image
Rajesh T L
New Update
chalam river

Farmers on protest mode as pollution of Periyar causes massive fish kill in Kochi

Listen to this article
0.75x 1x 1.5x
00:00 / 00:00

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ അന്വേഷണത്തിനായി വിദഗ്ധ സമിതി രൂപീകരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണത്തിനായി ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവും ഇറക്കി.അക്വാകള്‍ച്ചര്‍ ഡിപ്പാര്‍ട്മെന്റ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ബിനു വര്‍ഗീസ് ചെയര്‍മാനും രജിസ്ട്രാര്‍ ഡോ. ദിനേശ് കെ കണ്‍വീനറുമായ സമിതിയില്‍ ഡോ. അനു ഗോപിനാഥ്, ഡോ. എം കെ സജീവന്‍, ഡോ. ദേവിക പിള്ള, ഡോ. പ്രഭാകരന്‍ എം പി, എന്‍ എസ് സനീര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. മെയ് 24 നകം റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്.
പെരിയാറില്‍ രാസമാലിന്യം കലര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നില്‍ മത്സ്യക്കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ ചത്ത മീനുകളുമായി എത്തിയാണ് മത്സ്യക്കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഓഫീസിന്റെ പരിസരത്തേക്ക് ചീഞ്ഞ മത്സ്യം പ്രതിഷേധക്കാര്‍ വലിച്ചെറിയുകയും ചെയ്തിരുന്നു.

 

Periyar