കൊച്ചി: വിവാഹമോചനക്കേസ് നിലവിലിരിക്കെ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. നായരമ്പലം സെന്റ് ജോർജ് കാറ്ററിംഗ് ഉടമ അറക്കൽ ജോസഫ് (ഓച്ചൻ - 52) ആണ് മരിച്ചത്. ഭാര്യ മോണിക്ക (പ്രീതി, 45)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. നാളുകളായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ജോസഫ് തറവാട്ട് വീട്ടിലാണ് താമസിച്ചിരുന്നത്. കാറ്ററിംഗ് ജോലികൾ പ്രീതി താമസിക്കുന്ന വീട്ടിലുമാണ് ചെയ്തിരുന്നത്. ഇന്നലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പ്രീതി കത്തി ഉപയോഗിച്ച് ജോസഫിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജോസഫിന്റെ ജോലിക്കാർ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രീതിയെ ഞാറയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: സെലസ്, സെറീന. മരുമക്കൾ: ഷാരോൺ, ജോജോ. പിതാവ്: പരേതനായ ജോർജ്ജ്, അമ്മ: റെജീന.