കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരായ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പീഡന പരാതി വ്യാജമാണെന്ന് അഭിഭാഷകൻ. പരാതിയിൽ സംഭവം നടന്നത് 2012 ലാണെന്നും എന്നാൽ പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന ബാംഗ്ലൂർ താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത് 2015 ലാണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
2012 ൽ ബാംഗ്ലൂർ എയർപോർട്ട് പരിസരത്തെ താജ് ഹോട്ടലിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചുവെന്നാണ് യുവാവിന്റെ പരാതി. കേസിൽ രഞ്ജിത്തിന് മുൻകൂർ ജാമ്യം ലഭിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് താത്കാലിക മുൻകൂർ ജാമ്യമാണ് ലഭിച്ചത്.