തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിനെതിരെ സി.പി.ഐയും ആർ.ജെ.ഡിയും; ഇടതു മുന്നണി നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് ആവശ്യം

ഘടകകക്ഷികളായ സി.പി.ഐയും ആർ.ജെ.ഡിയുമാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിനെതിരെ പരസ്യമായി രംഗത്തെത്തിയത്.ഇടതു മുന്നണി നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ ആവശ്യപ്പെട്ടു. 

author-image
Greeshma Rakesh
New Update
ldf

explosion in ldf after loksabha election defeat cpim and rjd against cpm

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് പിന്നാലെ എൽ.ഡി.എഫിൽ പൊട്ടിത്തെറി.ഘടകകക്ഷികളായ സി.പി.ഐയും ആർ.ജെ.ഡിയുമാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിനെതിരെ പരസ്യമായി രംഗത്തെത്തിയത്.ഇടതു മുന്നണി നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ ആവശ്യപ്പെട്ടു. 

എൽ.ഡി.എഫിൽ തിരുത്തൽ വേണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടു. തെരഞ്ഞെടുപ്പ് മുന്നൊരുക്കം തലസ്ഥാനത്ത് ഉണ്ടായില്ല. തൃശൂരിൽ ബി.ജെ.പിക്ക് കിട്ടിയത് കോൺഗ്രസ് വോട്ടുകളാണെന്നും സി. ദിവാകരൻ ചൂണ്ടിക്കാട്ടി.

എൽ.ഡി.എഫിൻറെ ജനപിന്തുണ കുറഞ്ഞെന്ന് ആർ.ജെ.ഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പറഞ്ഞു. 10 ശതമാനം വോട്ട് കുറഞ്ഞത് ഗൗരവമായി കാണണം. കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണിയിൽ എത്തിയിട്ടും വോട്ട് ഗണ്യമായി കുറഞ്ഞു.തിരുത്തിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിലും തിരിച്ചടിയാകും. ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കിട്ടിയേതീരുവെന്നും വർഗീസ് ജോർജ് ചൂണ്ടിക്കാട്ടി.

 

 

ldf varghese george cm pinarayi vijayan loksabha election 2024 results C Divakaran