പ്രവാസിയുടെ വീട് കൈയേറി: പൊലീസ് അന്വേഷണം ആരംഭിച്ചു

അമേരിക്കയിൽ കുടുംബസമേതം താമസിക്കുന്ന അജിത് കെ. വാസുദേവന്റെ കടവന്ത്ര ജനതാ റോഡിലെ ഇരുനില വീടാണ് ചിലർ കൈയേറിയത്. വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ താമസിക്കുന്ന വീട് പൂട്ടിയിടുകയാണ് പതിവ്

author-image
Shyam Kopparambil
New Update
dasffds

കൊച്ചി: അമേരിക്കൻ മലയാളിയുടെ കടവന്ത്രയിലെ വീട് കൈയേറി താമസിച്ചതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇ.മെയിൽ വഴി സംസ്ഥാന പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും നൽകിയ പരാതിയിൽ വീട്ടുടമ അജിത്തിന്റെ മൊഴി മരട് പൊലീസ് രേഖപ്പെടുത്തി. വീട്ടിൽ താമസിക്കുന്ന സുരേഷ്ബാബു എന്നയാളെ വിളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അമേരിക്കയിൽ കുടുംബസമേതം താമസിക്കുന്ന അജിത് കെ. വാസുദേവന്റെ കടവന്ത്ര ജനതാ റോഡിലെ ഇരുനില വീടാണ് ചിലർ കൈയേറിയത്. വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ താമസിക്കുന്ന വീട് പൂട്ടിയിടുകയാണ് പതിവ്. 2023 മേയിലും നാട്ടിലെത്തി മടങ്ങിയതാണ്. കഴിഞ്ഞമാസം 5000 രൂപയുടെ വൈദ്യുത ബിൽ ലഭിച്ചിരുന്നു. അധികതുകയാണെന്ന് പരാതിപ്പെട്ടതോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മീറ്റർ പരിശോധിക്കാൻ എത്തിയെങ്കിലും ഗേറ്റിനകത്ത് കടക്കാൻ ചിലർ അനുവദിച്ചില്ല. വീടിന്റെ താക്കോൽ സൂക്ഷിക്കുന്ന സുഹൃത്തുക്കൾ എത്തിയെങ്കിലും തടഞ്ഞു. മതിലും ഗേറ്റുമുള്ള വീട്ടിൽ അറ്റകുറ്റപ്പണി നടത്തുകയും പെയിന്റടിക്കുകയും ചെയ്തതായി മനസിലായി. തുടർന്നാണ് ഇ മെയിലിലൂടെ പരാതിപ്പെട്ടത്. കൈയേറ്റക്കാരെ ഒഴിപ്പിക്കണെന്നും ഭവനഭേദന കുറ്റത്തിന് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

kochi ernakulam Crime Ernakulam News kerala crime ernakulamnews