കാര്‍ മരത്തില്‍ ഇടിച്ച് പ്രവാസി യുവാവ് മരിച്ചു

കെ പി റോഡില്‍ അടൂര്‍ ഭാഗത്ത് നിന്നും നൂറനാട്ടുള്ള വീട്ടിലേക്ക് പോകുന്ന വഴി വിജിത്ത് സഞ്ചരിച്ചിരുന്ന കാര്‍ റോഡിന് ഇടത് വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

author-image
Prana
New Update
vijith death

നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ച് പ്രവാസിയായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനില്‍ വിജിത്ത്(32)ആണ് മരിച്ചത്. അടൂര്‍ തെങ്ങുന്താര ജങ്ഷനിലാണ് അപകടം നടന്നത്.
കെ പി റോഡില്‍ അടൂര്‍ ഭാഗത്ത് നിന്നും നൂറനാട്ടുള്ള വീട്ടിലേക്ക് പോകുന്ന വഴി വിജിത്ത് സഞ്ചരിച്ചിരുന്ന കാര്‍ റോഡിന് ഇടത് വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൗദിയില്‍ പ്ലംബര്‍ ആയി ജോലി നോക്കിയിരുന്ന വിജിത്ത് ഒന്നര മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. വിജയന്‍- രതി ദമ്പതികളുടെ മകനാണ് വിജിത്ത്. ബിബിന്‍ സഹോദരനാണ്. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് നിസാര പരിക്കേറ്റു.

 

death accident adoor